ന്യൂഡൽഹി : ഇന്ത്യയിൽ വേരുറപ്പിക്കാൻ ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റും,അൽ ഖ്വയ്ദയും. ഇന്ത്യൻ പൗരന്മാരെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ഇരു സംഘടനകളും മൽസരിക്കുന്നതായാണ് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. കശ്മീരിനെ പ്രധാന വിഷയമാക്കി ഇസ്ലാമിക് സ്റ്റേറ്റും, അൽ ഖ്വയ്ദയും പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ ഗൗരവമുള്ളതാണെന്നും, അവ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നതായും സുരക്ഷാ ഏജൻസി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സിറിയയും,ബാഗ്ദ്ദാദും നഷ്ടപ്പെട്ടതോടെയാണ് ഐ എസ് ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന. ശരീയത്ത് നിയമങ്ങൾ പ്രചരിപ്പിച്ചിരുന്ന അൽ ഖ്വാറാർ എന്ന സംഘടന ഇസ്ലാമിക്ക് സറ്റേറ്റിന്റെ പിന്തുണച്ചു തുടങ്ങിയതും ഇതിന് തെളിവാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇരു സംഘടനകളും സോഷ്യൽ മീഡിയകൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പുറത്തു വിടുകയും,കശ്മീരിന്റെ സ്വതന്ത്ര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
അൽ-ഖ്വയ്ദയെ പിന്തുണച്ചിരുന്ന സംഘടനയായിരുന്ന അൻസർ-ഗസ്വാദ്-ഉൽ ഹിന്ദ് നിലവിൽ അൽ ഖ്വാറാറിനെ പിന്തുണയ്ക്കുന്നതായും,ഇത് ഭീകര സംഘടനകൾ തമ്മിലുള്ള മൽസരത്തെ വെളിപ്പെടുത്തുന്നതായും അന്വേഷണ ഉദ്യേഗസ്ഥർ പറയുന്നു. മാത്രമല്ല ഈ മാസം 3 ന് അൽ ഖ്വറാർ ഗ്രൂപ്പ് എന്ന ഭീകര സംഘടന ഇന്ത്യയിലേക്ക് ഭീഷണി സന്ദേശം അയക്കുകയും ചെയ്തു.ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സക്കീർ മൂസായുടെ അൻസർ-ഗസ്വാദ്-ഉൽ ഹിന്ദ് എന്ന സംഘടനയും കശ്മീർ മുഖ്യ വിഷയമാക്കിയാണ് ഭീകരവാദം പ്രചരിപ്പിക്കുന്നത്.
Post Your Comments