ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവത്തിന് തൃശ്ശൂരിലും ആശ്രമം. പെണ്‍കുട്ടികളെ പൂട്ടിയിട്ട് പീഡിപ്പിക്കുന്ന ആധ്യാത്മിക് വിശ്വവിദ്യാലയയ്ക്ക് കേരളത്തിലും ആശ്രമം. തൃശ്ശൂരിലെ കേച്ചേരിക്കടുത്തുള്ള എരനെല്ലൂരിലാണ് ആശ്രമം പ്രവര്‍ത്തിക്കുന്നത്. കേരളത്തിനുപുറമേ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ശാഖകളുണ്ട്. ഇന്ത്യയിലൊട്ടാകെ 20-ല്പരം ആശ്രമങ്ങളാണ് ഇയാൾക്കുള്ളത്.
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ആശ്രമമാണ് ഇയാളുടെ പ്രധാന കേന്ദ്രം. ഡല്‍ഹിക്കുപുറത്തുള്ള ആശ്രമങ്ങളില്‍ സി.ബി.ഐ.യുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തും. അതിനിടെ ദീക്ഷിതിനായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കി. ഒമ്ബത് ആശ്രമങ്ങളുള്ള ഡല്‍ഹിയില്‍ ഹൈക്കോടതി നിയോഗിച്ച സംഘം നടത്തുന്ന റെയ്ഡ് തുടരുകയാണ്.
ഡല്‍ഹി വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ദ്വാരകയിലും ഉത്തംനഗറിലുമുള്ള ആശ്രമങ്ങളില്‍ റെയ്ഡ് നടത്തി. ദ്വാരകയിലെ മോഹന്‍ ഗാര്‍ഡനിലുള്ള ആശ്രമത്തില്‍നിന്ന് മുപ്പതിലധികം പെണ്‍കുട്ടികളെ മോചിപ്പിച്ചു. രോഹിണിയിലെ ആശ്രമത്തില്‍നിന്ന് കൂടുതല്‍ കുട്ടികളെ നാരി നികേതനിലേക്ക് മാറ്റി. കൂടുതല്‍പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ശിശുക്ഷേമ സമിതി സ്ഥിരീകരിച്ചു. രോഹിണിയേലതിനുസമാനമായി ഇവിടെയും അന്തേവാസികളെ മുറികളില്‍ പൂട്ടിയിട്ട സ്ഥിതിയാണ്.
ആദ്യത്തെ റെയ്‌ഡിന് ശേഷം മറ്റു ആശ്രമങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിയിരുന്നു.. ഉത്തര്‍പ്രദേശിലെ ആശ്രമങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 47 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഡല്‍ഹിയില്‍ കാരവാള്‍നഗര്‍, മജ്ലിസ് പാര്‍ക്ക്, നങ്ളോയി, പാലം വിഹാര്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് ആശ്രമങ്ങളുണ്ട്. റെയ്ഡിനെത്തിയവര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടികള്‍ വിസമ്മതികുന്നതിന്റെ കാരണം അമിതമായി ഇവരിൽ മയക്കുമരുന്ന് കുത്തിവെയ്ക്കുന്നതാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു.
Post Your Comments