ഫ്ലോറിഡ•അമേരിക്കയിലെ ഫ്ലോറിഡയില്‍ റണ്‍വേയുടെ അവസാനം ഇരട്ട എന്ജിന് വിമാനം തകര്‍ന്നുവീണ് നിരവധി മരണം. ബാര്‍ടോ മുനിസിപ്പല്‍ വിമാനത്താവളത്തിലാണ് സംഭവം. തീപ്പിടിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് സൂചന. പ്രാദേശിക സമയം രാവിലെ 7.20 ഓടെയായിരുന്നു അപകടം. രക്ഷാപ്രവര്‍കര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നിരവധിപേര്‍ കൊല്ലപ്പെട്ടതയാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസമയം കനത്തമൂടല്‍മഞ്ഞ് മൂലം ദൃശ്യത കുറവായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Post Your Comments