തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ടവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. ഇനിയും 208 പേരെ കണ്ടെത്താനുണ്ടെന്നും അതില്‍ 166 പേര്‍ മലയാളികള്‍ ആണെന്നും പുതിയ പട്ടികയില്‍ പറയുന്നു.മത്സ്യത്തൊഴിലാളികളുടെ കണക്കും കൂടി പരിഗണിച്ചാണ് പുതിയ പട്ടിക പുറത്തിറക്കിയത്.
കാണാതായവരില്‍ ഏറെയും ചെറുവള്ളക്കാരാണ്.42 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. കൂടുതലും തമിഴ്‌നാട് സ്വദേശികള്‍.34 പേരുടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 34 പേരുടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.കണ്ടെത്തിയ 32 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അതീവഗുരുതര സാഹചര്യമായിട്ടാണ് ഓഖി ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും എന്നാല്‍ ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നവംബര്‍ 28ന് 12 മണിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.പാര്‍ലമെന്റില്‍ നടക്കുന്ന ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്തു. ചുഴലിക്കാറ്റിൽപെട്ട് 74 പേർ കേരളത്തിൽ മരിക്കുകയും 215 പേരെ കാണാതായെന്നും രാജ്നാഥ് സഭയെ അറിയിച്ചു.18 കപ്പലുകള്‍ ഇപ്പോഴും തെരച്ചില്‍ നടത്തുന്നു. 700 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി പ്രതിരോധ സേന തെരച്ചില്‍ നടത്തിയെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Post Your Comments