ജമ്മു-കശ്മീര്‍: വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് സൈനീകരുടേയും ഒരു ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്റേയും മൃതദേഹമാണ് പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം വികൃതമാക്കിയത്. കാശ്മീരിലെ രജൗരി മേഖലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. നിയന്ത്രണ രേഖയില്‍ നിന്നും 400 മീറ്റര്‍ മുന്നോട്ടു വന്നായിരുന്നു ഇന്ത്യന്‍ സൈനീകരെ ലക്ഷ്യമാക്കി പാക് സൈന്യം വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കി..
പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ വിഭാഗത്തില്‍ പാക്കിസ്ഥാന് ആര്‍മിയിലെ സ്പെഷ്യല്‍ ഫോഴ്സും, തീവ്രവാദികളും നിറഞ്ഞതാണെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുന്ന ഇന്ത്യന്‍ സൈനീകര്‍ക്ക് നേരെ, നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറി വെടിയുതിര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പാക് വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
Post Your Comments