ന്യൂഡല്‍ഹി: ഡങ്കിപ്പനി ബാധിച്ച് എട്ടു വയസുകാരൻ മരിച്ചു. കുട്ടിയെ ആശുപത്രിയില്‍ ചികിത്സച്ചതിന് 15.88 ലക്ഷം രൂപയാണ് ഫീസായി ഈടാക്കിയത്. കുട്ടിയുടെ പിതാവ് ആശുപത്രി ഭീമമായ തുക ഫീസ് ഈടാക്കിയതിനെതിരെ പൊലീസില്‍ പരാതി നല്കി. വെറും 21 ദിവസം കുട്ടിയെ ചികിത്സിച്ചതിന് ഇത്രയും തുക ഫീസായി ചുമത്തിയത് ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലാണ്. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് ഭീമമായ തുക ബില്ലായി ലഭിച്ചതിനെ തുടര്‍ന്ന് മാറ്റിയിരുന്നു.
ആശുപത്രി അധികൃതര്‍ ചികിത്സയുടെ പേരില്‍ കൊള്ളയടിക്കുകയാണെന്നും വെറും 21 ദിവസം ആശുപത്രിയില്‍ ചികിത്സിച്ചതിനാണ് ഇത്രയും ഭീമമായ തുക ചുമത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മെദാന്ത ആശുപത്രി അധികൃതര്‍ കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതുകൊണ്ടാണ് കുട്ടിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments