ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പമ്പുസെറ്റുകള്‍ക്കുള്ളില്‍ 33 കിലോ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം മലയാളികളിലേക്ക്. പമ്പുസെറ്റിന്റെ ഉള്ളിലെ ചില ഘടകങ്ങള്‍ എടുത്തുമാറ്റി പകരം സ്വര്‍ണംകൊണ്ട് നിര്‍മിച്ച ഘടകങ്ങളാണ് വെച്ചിരുന്നത്. ഇതിന്റെ മതിപ്പുവില 9.4 കോടിയോളം വരും.
2017-ല്‍ വിമാനത്താവളത്തില്‍ നടക്കുന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. വലിയ അളവിലുള്ള സ്വര്‍ണം കടത്താന്‍ കാര്‍ഗോയും ചെറിയ അളവിലുള്ള സ്വര്‍ണം കടത്താന്‍ യാത്രക്കാരെയുമാണ് സ്വര്‍ണക്കടത്തുമാഫിയ ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തിനുള്ളില്‍ നിന്നു തന്നെ ഇവര്‍ക്ക് സഹായം ലഭിക്കുന്നതായും ആരോപണമുണ്ട്.
Post Your Comments