ഇനി മുതൽ ഷാർജ പാർക്കിംഗ് മീറ്ററിലും പാർക്കിംഗ് ഇൻസ്പെക്ടറിലും പരസ്യം പതിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. 500 ദിർഹം മുതൽ പിഴ ചുമത്താനാണ് തീരുമാനം.
ഷാർജ മുനിസിപ്പാലിറ്റിയും ചേർന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. പാർക്കിംഗ് ബോർഡറുകളും മീറ്ററുകളും മറച്ചു കൊണ്ട് നിരന്തരമായി പരസ്യം പതിക്കുന്നതായി കാണപ്പെട്ടതു കൊണ്ടാണ് ഇത്തരം ഒരു തീരുമാനം. കൂടാതെ പാർക്കിംഗ് മീറ്ററുകളും ബോർഷറുകളും വിവിധതരം ഭാഷകളിൽ കുത്തിവരച്ച് അലങ്കോലപ്പെടുത്തുന്നതും നിത്യ സംഭവം ആണ്. ഈ നിയമം ലംഖിക്കുന്നവർക്കെതിരെ ആണ് കർശന നടപടികൾക്ക് ഷാർജ മുൻസിപ്പാലിറ്റി ഒരുങ്ങുന്നത്.
Post Your Comments