KeralaLatest NewsNews

അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനില്‍

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറി. രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്നാരോപിച്ചുള്ള പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറിയത്. ഗവര്‍ണര്‍ക്കു ലഭിച്ച പരാതി ചീഫ് സെക്രട്ടറി വഴിയാണ് തുടര്‍ നടപടികള്‍ക്കായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കു കൈമാറിയത്.

പരാതി വളരെ ഗുരുതരമായതിനാല്‍ അന്‍വറിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യത്തില്‍ ഇനി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണു തീരുമാനമെടുക്കേണ്ടത്. അതേസമയം അന്‍വറിനെതിരെയുള്ള ഈ പരാതിയില്‍ അടിയന്തര നടപടികള്‍ വേണമെന്നും ചീഫ് സെക്രട്ടറി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button