ഷിംല: അനിശ്ചിതത്വം തുടരുന്ന ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി.ജെ.പി എം.എല്‍.എമാര്‍ ഞായറാഴ്ച യോഗം ചേരും. അഞ്ചു തവണ എം.എല്‍.എയായ ജയ്‌റാം ഠാകുര്‍, കേന്ദ്രമന്ത്രി ജെ.പി. നദ്ദ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന പട്ടികയിലുള്ളത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പ്രേംകുമാര്‍ ധൂമല്‍ അവസാന നിമിഷം പിന്മാറി. ജയ്‌റാം ഠാകുറിന് സാധ്യത കല്‍പിക്കുന്നവരാണ് സംസ്ഥാന ഘടകത്തില്‍ കൂടുതലുമെങ്കിലും അവസാന നിമിഷം നദ്ദക്ക് നറുക്കു വീണേക്കുമെന്ന സൂചന ശക്തമാണ്.
Post Your Comments