ഈ ഉപകരണം ഉപയോഗിച്ച് കേരളാ പൊറോട്ട വീട്ടില്‍ തന്നെ ഉണ്ടാക്കാം. പൊറോട്ട കഴിച്ചിട്ടില്ലാത്ത മലയാളി കാണില്ല. മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഹാനികരമാണെന്ന അഭിപ്രായങ്ങള്‍ ശക്തമാണെങ്കിലും കൂടുതല്‍ നേരം വിശക്കാതിരിക്കാന്‍, ബജറ്റ് ഫ്രണ്ട്ലിയായി കഴിക്കാന്‍ പറ്റുന്നതാണ് പൊറോട്ട. അതുകൊണ്ട് തന്നെ കേരളത്തിലെ വീട്ട് അടുക്കളകള്‍ക്ക് പുറത്താണ് പൊറോട്ടയുടെ സ്ഥാനം.
ഇതിനൊരു ശാശ്വതപരിഹാരമാണ് സേവനാഴി എന്ന ഉപകരണം. ഇത് ഉപയോഗിച്ചാല്‍ വീട്ടില്‍ തന്നെ പൊറോട്ട അനായാസമായി ഉണ്ടാക്കാം. സേവനാഴി കൊണ്ട് എങ്ങനെ പൊറോട്ട ഉണ്ടാക്കാമെന്ന് കാണിക്കുന്ന വീഡിയോ ആണിത്. മിയാ കിച്ചന് എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ നിര്‍മ്മിച്ച് അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments