Latest NewsKeralaNews

മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ 3 മൃതദേഹങ്ങള്‍ കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച കന്യാകുമാരി വിളവന്‍കോട് ചിന്നത്തുറ ജൂഡ് കോളനിയിലെ ക്ലീറ്റസ് (53), ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച തമിഴ്‌നാട് അഗസ്തീശ്വരം കോവില്‍ സ്ട്രീറ്റ് സ്വദേശി മൈക്കിള്‍ അമീന്‍ (37), ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച പൂവാര്‍ വാറുവിളത്തോപ്പ് സ്വദേശി പനിദാസന്‍ (63) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ശനിയാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും.

മെഡിക്കല്‍ കോളേജില്‍ 3 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 2 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button