പട്‌ന: ബീഹാറിലെ സ്മാർട്ട്ഫോൺ കള്ളനെ പിടികൂടാൻ വനിതാ പോലീസ് ഓഫീസർ ഉപയോഗിച്ചത് നയൻതാരയുടെ ഫോട്ടോ. മധുബാല ദേവിയെന്ന സബ്ഇൻസ്പെക്ടറാണ് നയൻതാരയുടെ മുഖമുള്ള ഫോട്ടോ അയച്ചു കൊടുത്ത് പരിചയത്തിലായി ഒടുവിൽ മൊഹമ്മദ് ഹൊസ്‌നെയിന്‍ എന്ന കള്ളനെ പിടികൂടിയത്. പട്‌നയില്‍നിന്ന് 150കിലോമീറ്റര്‍ ദൂരെയുള്ള ദര്‍ഭംഗയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മധുബാല. ബി ജെ പി നേതാവായ സഞ്ജയ് കുമാര്‍ മഹാതോയുടെ സ്മാര്‍ട്ട് ഫോണാണ് ഇയാൾ മോഷ്ടിച്ചത്.
കോള്‍ ഡീറ്റയില്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. പലതവണ പിടികൂടാൻ നോക്കിയെങ്കിലും ഇയാൾ രക്ഷപെട്ടു. മറ്റൊരു പെണ്‍കുട്ടിയായി പ്രണയം നടിച്ച് മധുബാല മൊഹമ്മദിനെ വിളിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ താത്പര്യം കാണിച്ചില്ലെങ്കിലും ക്രമേണ മൊഹമ്മദ് മധുബാലയുടെ കുരുക്കില്‍ വീഴുകയും ഫോട്ടോ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് നടി നയന്‍താരയുടെ ചിത്രം അവർ വാട്ട്‌സ് ആപ്പിന്റെ പ്രൊഫൈല്‍ ചിത്രമാക്കി. തുടര്‍ന്ന് ദര്‍ഭാംഗ നഗരത്തില്‍ ഒരിടത്ത് വച്ച് കാണണമെന്ന് മൊഹമ്മദ് മധുബാലയോട് ആവശ്യപ്പെട്ടു. ഒടുവിൽ തന്നെ കാണാനെത്തിയ മൊഹമ്മദിനെ സിവിലിയന്‍ വേഷത്തിലെത്തിയ പോലീസുകാരുടെ സഹായത്തോടെ മധുബാല
അറസ്റ്റ് ചെയ്തു.
Post Your Comments