തിരുവനന്തപുരം: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 85 ാമത് ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെ നടക്കും. 30നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഗുരുദേവവിഗ്രഹപ്രതിഷ്ഠാകനകജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തീര്‍ത്ഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനം 31 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ഒന്നിനു വിദ്യാഭ്യാസ സംഘടനാ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ടു നാലിന് ഈശ്വരഭക്തി എന്ന വിഷയത്തിലെ സമ്മേളനം മൈസൂരു സുത്തൂര്‍ മഠാധിപതി സ്വാമി ശിവരാത്രി ദേശികേന്ദ്ര ഉദ്ഘാടനം ചെയ്യും. 31നു പുലര്‍ച്ചെ നാലരയ്ക്കു തീര്‍ത്ഥാടന ഘോഷയാത്ര.
തീര്‍ത്ഥാടന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി മുഖ്യാതിഥിയായിരിക്കും. കേന്ദ്രമന്ത്രി ശ്രീപദ് വൈ.നായിക്, കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍, എം.എ.യൂസഫലി തുടങ്ങിയവര്‍ പങ്കെടുക്കും. മഹാസമാധി മണ്ഡപത്തിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ കനകജൂബിലിയോടനുബന്ധിച്ച് ജനുവരി ഒന്നിനു പുലര്‍ച്ചെ മൂന്നിനു വിശേഷാല്‍ പൂജയും വിശ്വശാന്തി യജ്ഞവും നടത്തും.
Post Your Comments