പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോള്‍ അതിനുമുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ ഉണ്ടാകാറുണ്ട്. പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉത്പാദിപ്പിച്ചുവെന്ന് ഈ കോഡിലൂടെ അറിയാൻ കഴിയും. പഴങ്ങള്‍ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ, ജൈവികമായി വിളവെടുത്തതാണോ എന്ന് മനസിലാക്കാവുന്നതാണ്.
എട്ടില്‍ ആരംഭിക്കുന്ന അഞ്ചക്ക പിഎല്‍യു കോഡുള്ള പഴങ്ങളും പച്ചക്കറികളും ജനിതക വിളകളായിരിക്കും. 84011 ആണ് ജനിതക മാറ്റം വരുത്തിയ വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്. ജനിതക വിളകളുടെ ഉപയോഗം പലപ്പോഴും അര്‍ബുദരോഗത്തിലേക്ക് നയിക്കും. 9ല്‍ തുടങ്ങുന്ന അഞ്ചക്ക പിഎല്‍യു കോഡ് ജൈവവിളകളെയാണ് സൂചിപ്പിക്കുന്നത്.
ഉദാഹരണത്തിന് ജൈവവളങ്ങളിട്ട് ഉത്പാദിപ്പിച്ച വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ് 94011 ആണ്. സ്റ്റിക്കറിലെ പിഎല്‍യു കോഡ് നാലക്ക കോഡ് ആണെങ്കില്‍ പഴങ്ങള്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണെന്ന് മനസ്സിലാക്കാം. പലപ്പോഴും നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും. ഉദാഹരണത്തിന് 4011 ആയിരിക്കും വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്.
Post Your Comments