Latest NewsNewsLife Style

ഓറല്‍ സെക്‌സ് കാന്‍സറിലേയ്ക്ക് വഴിവെയ്ക്കുമ്പോള്‍ : പുതിയ നിര്‍ദേശങ്ങളുമായി വൈദ്യശാസ്ത്രം

 

പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈംഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ഗുണഫലങ്ങള്‍ ഓറല്‍ സെക്‌സിനുണ്ട്. ഒപ്പം ദോഷവശങ്ങളും. ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയല്‍ അണുബാധയായ ക്ലെമൈഡിയ(chlamydia), ചൊറി, ഹ്യൂമന്‍ പാപ്പിലോമ വൈറസ്(HPV) തുടങ്ങിയ ലൈംഗികരോഗങ്ങള്‍ പകരുന്നതിനുള്ള സാഹചര്യം ഓറല്‍സെക്‌സ് സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ HPV അര്‍ബുദത്തിനു കാരണമാകുന്നുണ്ട്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് നിരവധി അണുബാധകള്‍ക്കു കാരണമാകുന്നുണ്ട്. ഇതില്‍ ചിലതാണ് അര്‍ബുദത്തിലേക്കു നയിക്കുന്നത്. ഇത്തരത്തിലൊരു വൈറസ് നിങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ത്രോട്ട് കാന്‍സര്‍ വരാനുള്ള സാധ്യത 55 മടങ്ങ് അധികമാണ്.

എച്ച്പിവി കാരണമുള്ള ത്രോട്ട് കാന്‍സര്‍ 1990കളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 2000 എത്തിയപ്പോഴേക്കും 65 ശതമാനം കൂടിയതായി കെമിക്കല്‍ റിസേര്‍ച്ച് ഇന്‍ ടോക്‌സിക്കോളജിയുടെ പഠനം പറയുന്നു.

സെക്ഷ്വലി ആക്ടീവ് ആയിരിക്കുന്ന വ്യക്തികളില്‍ ഒരിക്കലെങ്കിലും എച്ച്പിവി പ്രവേശിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതു നേരിട്ട് അര്‍ബുദത്തിലേക്കു നയിക്കണമെന്നില്ല. അര്‍ബുദത്തിലേക്കു നയിക്കുന്ന പുകവലി പോലുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എച്ച്പിവി അര്‍ബുദ കാരണമാകാം.

എച്ച്പിവി വഴിയുള്ള അര്‍ബുദം ഓറല്‍ സെക്‌സ് വഴി മാത്രമല്ല മൗത്ത് കിസ്സിങ് വഴിയും പകരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തൊണ്ടയില്‍ ഉണ്ടാകുന്ന മുഴയാണ് ആദ്യലക്ഷണം. ആഹാരം ഇറക്കുമ്പോഴുള്ള വേദന, ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസം, കഴുത്തിലും ചെവിയിലുമുണ്ടാകുന്ന വേദന, വായിലുണ്ടാകുന്ന അള്‍സര്‍, തൊണ്ടയടപ്പ് എന്നിവ ത്രോട്ട് കാന്‍സറിന്റെ ലക്ഷണങ്ങളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button