ടെഹ്‌റാന് : ആണും പെണ്ണും ഒരുമിച്ചുള്ള പാര്‍ട്ടി : പൊലീസ് റെയ്ഡില്‍ കണ്ടെടുത്തത് മദ്യവും മയക്കുമരുന്നുകളും. ഇതേ തുടര്‍ന്ന് അറസ്റ്റിലായത 230 യുവതീ-യുവാക്കളാണ് അറസ്റ്റിലായത്. ഇസ്ലാമിക നിയമം ലംഘിച്ചു എന്നാണ് ആരോപണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് യുവതികളക്കമുള്ള സംഘം മദ്യപാന പാര്‍ട്ടി സംഘടിപ്പിച്ചത്. ഇറാന്‍ പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ആണും പെണ്ണും ഒരുമിച്ച് മദ്യപിച്ച് പാര്‍ട്ടി നടത്തിയ ഇടങ്ങളിലെല്ലാം അറസ്റ്റുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് റെയ്ഡുകളും അറസ്റ്റുമുണ്ടായിരിക്കുന്നത്. ടെഹ്‌റാന്റെ പ്രാന്തപ്രദേശത്തുള്ള ഗാര്‍ഡനില്‍ വച്ചാണ് 140 യുവതീ യുവാക്കളെ പൊക്കിയിരിക്കുന്നത്. 90 പേരെ ടെഹ്‌റാനിലെ അപ്ടൗണ്‍ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. മദ്യപിച്ച് കൂട്ടനൃത്തമാടുകയായിരുന്നു ഇവര്‍ എന്നാണ് ഇറാനിലെ അര്‍ധ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കടുത്ത ഇസ്ലാമിക നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാനില്‍ മദ്യപിക്കുന്നതും ബന്ധുക്കളല്ലാത്ത ആണും പെണ്ണും ഒരുമിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്ത് അടുത്ത് പെരുമാറുന്നതും ഇസ്ലാമിക നിയമത്തിന് എതിരായിട്ടാണ് പരിഗണിക്കുന്നത്.ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്ത ചിലര്‍ ഇതില്‍ ചേരാനായി സുഹൃത്തുക്കളെ ക്ഷണിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഇന്‍വിറ്റേഷന്‍ പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടികള്‍ നടന്ന ഇടങ്ങളില്‍ നിന്നും മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സുംബനൃത്തം പരിശീലിച്ചതിന്റെ പേരില്‍ ആറ് യുവജനങ്ങള്‍ ഇറാനില്‍ അറസ്റ്റിലായിരുന്നു. ടെഹ്‌റാന് 250മൈല്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഷാറൗഡ് ടൗണില്‍ വച്ചായിരുന്ന ഈ അറസ്റ്റ്. ഇവര്‍ സുംബ നൃത്തം പഠിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതാണ് ഇവര്‍ക്ക് തന്നെ വിനയായിത്തീര്‍ന്നത്. മുസ്ലിം യുവതികളെ പൊതുസ്ഥലത്ത് വച്ച് ശിരോവസ്ത്രം നീക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റവും ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്നു. ദശാബ്ദങ്ങളായി പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്ന് വരവിനെ ശക്തമായി ചെറുക്കുന്ന രാജ്യമാണ് ഇറാന്‍. സുംബയും മറ്റ് ഇത്തരം പരിശീലനങ്ങളും ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇക്കഴിഞ്ഞ ജൂണില്‍ ഇറാന്‍ അവ നിരോധിച്ചിരുന്നു.
Post Your Comments