ബെയ്ജിങ്: ചൈനയിൽ രക്തസാക്ഷികളെ ധീരനായകരെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കാൻ ഒരുങ്ങി ചൈന. . ഇത്തരത്തില്‍ അപമാനിക്കുന്നവരെ പിഴയോ തടവോ മറ്റുമുള്ള ക്രിമിനല്‍ നടപടികൾക്ക് വിധേയമാക്കുമെന്നാണ് സൂചന. ധീരരക്തസാക്ഷികളെയും ദേശസ്നേഹത്തിന്റെയും അന്തസത്ത ഉയര്‍ത്തിപ്പിടിക്കുവാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചതെന്ന് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പറയുന്നു.
കഴിഞ്ഞ മാസമാണ് ദേശീയഗാനത്തെ അപമാനിക്കുന്നവര്‍ക്കെതിരെ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷിക്കാനുള്ള നിയമത്തിന് എന്‍പിസി അനുമതി നൽകിയത്. കൂടാതെ 2012ല്‍ നിലവിലെ പ്രസിഡന്റ് ഷി ജിന്‍പിങ്ങ് അധികാരത്തില്‍ വരുന്നവര്‍ക്ക് ദേശസ്നേഹത്തിന്റെ സത്ത വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments