ന്യൂ ഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ സുപ്രധാന വിധി. ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍ എന്ന് സിബിഐ കോടതി. ബീഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ജഗന്നാഥ് മിശ്ര എന്നിവർക്കെതിരെയുള്ള കാലിത്തീറ്റ കുംഭകോണക്കേസിൽ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ആണ് വിധി പ്രസ്താവിച്ചത് . ഈ കേസില്‍ മിശ്ര അടക്കം ഏഴു കോടതി വെറുതെ വിട്ടു.
ടുജി സ്പെക്‌ട്രം, ആദര്‍ശ് ഫ്ലാറ്റ്, കേസുകളില്‍ സംഭവിച്ചതുപോലെ തനിക്കും നീതി കിട്ടും. എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് വിധി എന്തായാലും അത് സ്വീകരിക്കും. കഴിഞ്ഞ 25 വര്‍ഷമായി തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ തന്നെ ജയിലിലടക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്” എന്നും ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു
ബിഹാര്‍ മുഖ്യമന്ത്രി ആയിരിരുന്ന ലാലുപ്രസാദ് യാദവ് 1990-97 കാലയളവില്‍ നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ലാലുവിന് വിചാരണ കോടതി നേരത്തെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
Post Your Comments