ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ ദോഷങ്ങളും ദേവകോപവും ഉള്ളതായി താംബൂല പ്രശ്നത്തിൽ തെളിഞ്ഞു. ആനയിടഞ്ഞ് പാപ്പാന്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന് ദേവഹിതം അറിയുന്നതിനായാണ് താംബൂല പ്രശ്നം നടത്തിയത്. തുടര്‍ന്നും ആപത്തുകള്‍ ഉണ്ടാവാതിരിക്കാനുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിച്ചു.
അഗ്നികോണില്‍ പൗരാണികമായി ഭദ്രകാളി സങ്കല്‍പ്പത്തില്‍ ബലി തൂവുന്ന ബലിക്കല്‍ പരിസരവും ശാസ്താ ക്ഷേത്ര പരിസരവും പവിത്രമായി സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്. ശീവേലി എഴുന്നള്ളിപ്പിന് ഭക്തര്‍ വേണം. തിടമ്പ് വീണതിന് പ്രായശ്ചിത്തം ചെയ്യണം. ആചാരങ്ങളില്‍ വിട്ടുവീഴ്ചയും ഭ്രംശവും വരാതെ തന്ത്രിമാര്‍ ശ്രദ്ധിക്കണം.തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഇതിനായി മൂന്നു മാസത്തിലൊരിക്കല്‍ ക്ഷേത്രപരിചാരകരുടെ കൂടിയാലോചനയ്ക്ക് തന്ത്രി നേതൃത്വം നല്‍കണമെന്നും വാര്‍ഷിക പൂജകള്‍ മുടങ്ങിയത് പുനസ്ഥാപിക്കണമെന്നും പ്രശ്നവിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments