ന്യൂഡല്‍ഹി : രോഗികളായ മുസ്ലിം സ്ത്രീകള്‍ മുസ്ലിം ഡോക്ടര്‍മാരെ മാത്രമേ കാണാവൂ..ആവശ്യമെങ്കില്‍ മാത്രമെ രോഗികളെ ഡോക്ടര്‍ സ്പര്‍ശിക്കാവൂ.. സലഫി പണ്ഡിതന്റെ പ്രഭാഷണം വിവാദമാകുന്നു.
ഫെയ്സ്ബുക്കിലൂടെയാണ് അയ്ദീദിന്റെ വിവാദ കുറിപ്പെത്തിയത്. റെഡ്ക്രോസ് ചിഹ്നം ക്രിസ്തുമത വിശ്വാസികളുടെ കുരിശിനോട് സാമ്യമുള്ളതാണെന്നും ഇത് ഇസ്ലാമിക ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും അയ്ദീദ് പറയുന്നു.
അല്‍-അസ്വാല എന്ന വെബ് സൈറ്റിലെ കുറിപ്പുകളാണ് ഇദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. വനിതകളായ രോഗികളുടെ ശരീരത്തില്‍ പരിശോധനയ്ക്കിടെ തൊടരുതെന്നും മുറിയില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് നിര്‍ത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളായ മുസ്ലിം സ്ത്രീകള്‍ മുസ്ലിംകളായ ഡോക്ടര്‍മാരെ കിട്ടിയില്ലെങ്കില്‍ മുസ്ലിം പുരുഷ ഡോക്ടര്‍മാരെ മാത്രമേ കാണാവു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ ഡോക്ടര്‍ വനിതാ രോഗികളെ സ്പര്‍ശിക്കാവൂ. പരിശോധിക്കേണ്ടി വരികയാണെങ്കില്‍ അത് കൈയുറയും മറ്റും ധരിച്ചാകണം. വനിതകള്‍ ശരീരം മുഴുവന്‍ മറച്ചേ ഡോക്ടര്‍ക്ക് അടുത്തു ചെല്ലാവൂ.
ഡോക്ടര്‍മാര്‍ ആണെങ്കില്‍ പോലും അപരിചിതനായ പുരുഷന്റെ അരികിലേക്ക് ഒരു സ്ത്രീ തനിച്ച് ചെല്ലുന്നത് ഏതു സാഹചര്യത്തിലായാലും ഇസ്ലാമിക നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും അയ്ദീദ് പറഞ്ഞു.
റെഡ്ക്രോസിനു പുറമേ വൈദ്യശാസ്ത്രത്തിന്റെ ദേവനും ഗ്രീക്ക് പുരാണത്തിലെ ദേവനുമായ അസ്ക്ലപ്പിയസിന്റെ അധികാര ചിഹ്നമായ സര്‍പ്പം ചുറ്റിയ ദണ്ഡിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും ഇസ്ലാമിക വിശ്വാസത്തിന് എതിരാണ്.
ഇസ്ലാമിക പ്രമാണങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ മുമ്ബും നടത്തിയ അയ്ദീദ് കുട്ടികളെ പൊതുവിദ്യാലയത്തില്‍ വിടുന്നതും ദേശീയത എന്ന ആശയവും ഇസ്ലാമികതയ്ക്കു വിരുദ്ധമാണെന്ന് പറഞ്ഞിരുന്നു.
Post Your Comments