തിരുവനന്തപുരം: സബ്സിഡി ഇല്ലാത്ത ഉത്പനങ്ങള്‍ വാങ്ങിയാലേ സബ്സിബിയുള്ള ഉത്പന്നങ്ങള്‍ നല്‍കാവൂവെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേന്റെ രഹസ്യസര്‍ക്കുലര്‍. ഇത് മൂലം പല മാവേലി സ്റ്റോറുകളിലും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നു. സബ്സിഡി ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നടപടിയെന്നാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേന്റെ വിശദീകരണം.
സബ്സിഡി ഉള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ വരുന്നവരോട് സബ്സിഡി ഇല്ലാത്തവ കൂടി വാങ്ങണമെന്ന ജീവനക്കാരുടെ നിര്‍ദ്ദേശമാണ് ബഹളത്തില്‍ കലാശിക്കുന്നത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, പയര്‍, പരിപ്പ് തുടങ്ങി 17 ഓളം ഉത്പനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. എന്നാല്‍ ഇവ വാങ്ങാന്‍ വരുന്നവരോട് സബ്സിഡി ഇല്ലാത്ത ഒരു ഉത്പന്നമെങ്കിലും എടുപ്പിക്കണമെന്നാണ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം
Post Your Comments