തിരുവനന്തപുരം : എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയുടെ ഭാഗമായി മൈക്രോമാക്‌സുമായി ചേര്‍ന്ന് ബി.എസ്.എന്‍.എല്‍ ഭാരത്-1 പദ്ധതി അവതരിപ്പിച്ചു.
. സ്മാര്‍ട്ട് ഫോണിന്റെ എല്ലാ സവിശേഷതകളുമുള്ള ഫോണിന് 2200 രൂപയാണ് വില. രണ്ട് സിം കാര്‍ഡുകളിടാവുന്ന ഫോണില്‍ ഒരു സിംകാര്‍ഡ് ബി.എസ്.എന്‍.എല്ലിന്റെ പ്രത്യേക ‘പ്ളാന്‍ 97 ‘ ആയിരിക്കും. അത് മാറ്റാനാവില്ല. രണ്ടാം സിം കാര്‍ഡ് ഉപഭോക്താവിന് തിരഞ്ഞെടുക്കാം.
‘പ്ളാന്‍ 97 ‘ അനുസരിച്ച് 97 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 28 ദിവസത്തേക്ക് പരിധിയില്ലാതെ കോളുകള്‍ ചെയ്യാം. 5 -ജി.ബി. വരെ ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റും ഉപയോഗിക്കാം. പത്ത് എസ്.എം.എസ് സൗജന്യമായി അയയ്ക്കാം.
365 ദിവസത്തെ കാലാവധിയുണ്ടാകും. ഫോണില്‍ രണ്ട് മെഗാപിക്സലിന്റെ പ്രധാന ക്യാമറയും മുന്‍വശത്ത് വി.ജി.എ. ക്യാമറയുമുണ്ട്. 2.4 ഇഞ്ചാണ് സ്‌ക്രീനിന്റെ വലിപ്പം. തിരുവനന്തപുരം ബി.എസ്.എന്‍.എല്‍. ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജനറല്‍ മാനേജര്‍ പി.ടി.മാത്യു ഭാരത്-1 മൊബൈല്‍ ഫോണ്‍ വിപണനോദ്ഘാടനം നിര്‍വഹിച്ചു.
മൈക്രോമാക്സ് വിപണനവിഭാഗം മാനേജര്‍ രഞ്ജിത് തോമസ് മുഖ്യാതിഥിയായി. ബി.എസ്.എന്‍.എല്ലിന് സംസ്ഥാനത്ത് 1.10 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. ഭാരത് ഫോണും പുതിയ പ്ലാനും പുറത്തിറക്കുന്നതോടെ ഇതില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സി.ജി.എം. പി.ടി. മാത്യു പറഞ്ഞു. മൈക്രോമാക്സിന്റെ സംസ്ഥാനത്തെ 3545 ഔട്ട് ലറ്റുകളിലൂടെ ഫോണ്‍ ലഭിക്കും.
Post Your Comments