കണ്ണൂർ: പാർട്ടി ഗുണ്ടകൾ ബിജെപി പ്രവർത്തകനെ വധിച്ച കേസിൽ പ്രതിയായ സിപിഎം പ്രവർത്തകനെ വെട്ടി. കൊലക്കേസ് പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചവരും.
ക്രിമിനലുകളുടെ സ്വൈര്യ വിഹാരം കണ്ണൂർ അരയാക്കൂലിലാണ്. സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തലവനായ ജന്മിന്റവിടെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പാനൂരിൽ ബിജെപി പ്രവർത്തകനായ അഡ്വ. വത്സരാജ് കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശരത്തിനെയാണ് ആക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലാണ് കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ശരത്ത്.
ശരത് പൊലീസിന് മൊഴി നൽകിയത് ജന്മിന്റവിടെ ബിജു , മേക്കുന്നിൽ അഭിലാഷ് , പന്യന്നൂർ സഹ്യൻ എന്നിവരാണ് ആക്രമിച്ചതെന്നാണ്. ജന്മിന്റവിടെ ബിജുവിന്റെ ഗുണ്ടാ സംഘത്തിൽ അംഗമായിരുന്ന ശരത്ത് സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞിരുന്നു. ജന്മിന്റവിടെ ബിജുവിന്റെ നേതൃത്വത്തിലുള്ള പാർട്ടി ക്രിമിനൽ സംഘം ശരത്തിനെ പാർട്ടിയുടെ കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തുവരുമെന്ന് ഭയന്നാണ് ആക്രമിച്ചതെന്ന് കരുതുന്നു.
ജന്മിന്റവിടെ ബിജു കുന്നോത്ത് പറമ്പ് രാജേഷ് , കുറിച്ചിക്കര വിനയൻ എന്നിവരെ വധിച്ച കേസിലെ പ്രതിയാണ്. ബിജു പ്രദേശത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന പ്രധാന പാർട്ടിഗുണ്ടയാണ്. പാർട്ടിയാണ് കാപ്പ ചുമത്താതെ ഇയാളെ സംരക്ഷിച്ചത്.
അതേസമയം ശരത്തിനെ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ കൊലപാതകങ്ങളുടെ രഹസ്യം പുറത്താകുമെന്ന് കരുതി പാർട്ടി തന്നെയാണ് ആക്രമിക്കാൻ ബിജുവിന് ക്വൊട്ടേഷൻ കൊടുത്തതെന്ന് ആരോപണം ഉയരുന്നുണ്ട് .
Post Your Comments