എറണാകുളം : മണിമല സർക്കാർ കോളേജിൽ എസ് എഫ് ഐക്കാർ തനിക്കെതിരെ നടത്തിയ ക്രൂരമായ മർദ്ദനം വിവരിച്ച് വിദ്യാർത്ഥിനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.അവിടെ ഉണ്ടായ വിഷയത്തെ പറ്റി സംസാരിക്കുവാൻ വേണ്ടി മാത്രമാണ് താൻ എസ്‌എഫ്‌ഐക്കാരുടെ അടുത്തേക്ക് ചെന്നത്. അതിനു പോലും എന്നെ അനുവദിക്കാത്ത ഇവർ എന്ത് സ്വാതന്ത്ര്യത്തെ പറ്റിയാണ് ഇവരുടെ വെള്ള കൊടിയിൽ എഴുതിയിരിക്കുന്നത്. അശ്വതി പോസ്റ്റിൽ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
മണിമലകുന്ന് ഗവൺമെന്റ് കോളേജിലെ ABVP പ്രവർത്തകയാണ് ഞാൻ..
മണിമലകുന്ന് കോളേജിൽ ഇന്നലെ (21.12.2017) ആർടസ് നടക്കുന്നതിനിടക്ക് സ്പിക്കർ ഓഫ് ആയി പോവുകയും അതു ചോദിച്ച എന്റെ സുഹൃത്തിനെ SFI യുടെ ആളുകൾ മർദ്ദിക്കുക ഉണ്ടായി അതു കണ്ട് അവനെ രക്ഷിക്കാൻ ചെന്ന എന്നേം എന്റെ കൂട്ടുകാരികളേയും ഞങ്ങൾ പെൺകുട്ടികളാണ് എന്ന് പോലും വക വെക്കാതെ ക്രുരമായി മർദ്ദിക്കുകയാണ് ഉണ്ടായത്.മണിമലകുന്ന് കോളേജിൽ 2nd BA MALAYALAM വിദ്യാർത്ഥിനി ആണ് ഞാൻ. ആരോമൽ, നിഖിൽ രാജ്, വിമൽ, ആകാശ് കണ്ണൻ, എന്നിരാണ് ഞങ്ങളെ മ്യഗീയമായി തല്ലി ചതച്ചത്. ഇടി വള ഊരി ഞങ്ങളെ ഇടിക്കുകയും, നിലത്തിട്ട് ചവിട്ടുകയും കഴുത്തിന് കുത്തി പിടിക്കുകയും ചേയ്തു.
എന്റെ മാതാപിതാക്കളെ കുറിച്ച് വളരെ മോശമായി എല്ലാവരും കേൾക്കെ ചീത്ത പറയുകയും ചേയ്തു.മദ്യപിച്ചു ലെക്കു കെട്ട അവർ ഞാൻ ഒരു പെൺകുട്ടി ആണ് എന്ന പരിഗണന പോലും നൽകാതെ ആണ് എന്നോട് പെരുമാറിയത്. അവിടെ ഉണ്ടായ വിഷയത്തെ പറ്റി സംസാരിക്കുവാൻ വേണ്ടി മാത്രമാണ് ഞാൻ SFI കാരുടെ അടുത്തേക്ക് ചെന്നത് അതിനു പോലും എന്നെ അനുവദിക്കാത്ത ഇവർ എന്ത് സ്വാതന്ത്ര്യത്തെ പറ്റിയാണ് ഇവരുടെ വെള്ള കൊടിയിൽ എഴുതിയിരിക്കുന്നത്.
മണിമലക്കുന്ന് ഗവൺമെന്റ് കോളേജിലെ ഞാൻ അടക്കം ഉള്ള എല്ലാ പെൺകുട്ടികളും വിശ്വസിക്കുന്നു.. എസ്. എഫ്. ഐ. യുടെ സ്വാതന്ത്ര്യം ആ വെള്ള കൊടിയിൽ മാത്രം ഒതുങ്ങുന്നതാണ് എന്ന്.. ഇത് കേരളമാണ് ഞങ്ങൾ വന്നിട്ടുള്ളത് പഠിക്കാനാണ് ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സംഘടന പ്രവർത്തനം നടത്തുകയും പഠിക്കുകയും ചേയ്യും. ഞങ്ങളുടെ ജനാധിപത്യപരമായ അവകാശത്തെ ചോദ്യം ചെയ്യാം എന്ന് SFI വിചാരിക്കേണ്ട
Post Your Comments