ഹൈദരാബാദ്: കുഞ്ഞുങ്ങളെ വില്‍ക്കാന്‍ കരാര്‍ ഉറപ്പിക്കുന്ന സംഘം ഹൈദരാബാദില്‍ പിടിയില്‍. ഗര്‍ഭസ്ഥ ശിശുവിനെ ഉള്‍പ്പെടെ വില്‍ക്കുന്ന സംഘത്തെയാണ് പിടികൂടിയത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് സംഘം വാങ്ങുന്നത്. എന്‍ഡിടിവി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ സംഘം പിടിയിലായത്.
എന്‍ഡിടിവിയുടെ സ്റ്റിങ് ഓപ്പറേഷനിലാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. രവി എന്നയാളും ഭാര്യയും കൂടി ഓഫീസില്‍ എത്തി അവരുടെ ഗര്‍ഭസ്ഥ ശിശുവിനെ വില്‍ക്കാന്‍ സന്നദ്ധത അറിയിച്ചു. അള്‍ട്രാസൗണ്ട് സ്‌കാനിങിലൂടെ ഉദരത്തിലുള്ളത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതായും ഒരാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിനെ നല്‍കാന്‍ കഴിയുമെന്നും രവി വെളിപ്പെടുത്തി. ഈ കുട്ടി കൂടാതെ തന്റെ സഹോദരിക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടെന്നും നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ അവരെ നല്‍കാമെന്നും രവി ഉറപ്പ് നല്‍കി.
ആറ് മാസത്തിന് ശേഷം കുട്ടികളെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് വീണ്ടും രവി എന്‍ഡിടിവി സംഘത്തെ സമീപിച്ചിരുന്നു. ഇതോടെയാണ് ഇയാള്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നതിന്റെ ഇടനിലക്കാരനാണെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഉയര്‍ന്ന രാഷ്ട്രീയ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് രവിയുടെ ഇടപാട്.
കഴിഞ്ഞ ആഴ്ച രവി ഹൈദരാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകുകയും സ്വന്തം കുട്ടിയാണെന്ന് അവകാശപ്പെട്ട് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കാണിക്കുകയും വില്‍ക്കാന്‍ ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ വിലയായി 80,00 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. കുട്ടി പ്രസവത്തോടെ മരിച്ചു പോയെന്ന് റിപ്പോര്‍ട്ട് നല്‍കുന്നതിന് നഴ്‌സിനും പ്രസവ ശുശ്രൂഷയ്ക്ക് 50,000 രൂപ നല്‍കണമെന്നും രവി അറിയിച്ചു.
തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് കുട്ടിയെ കൈമാറാമെന്നായിരുന്നു രവി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി ന്യൂസ് സംഘം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കൈമാറുന്ന ദിവസം പൊലീസും ഇവര്‍ക്കൊപ്പം നിലയുറപ്പിക്കുകയും കൈമാറ്റം നടന്നയുടന്‍ രവിയെയും അയാളുടെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയെയും മറ്റ് നാല് സഹായികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
15,000 രൂപ വരെ വാഗ്ദാനം ചെയ്താണ് നിര്‍ധനരായ ആദിവാസികളില്‍ നിന്ന് കുട്ടികളെ വാങ്ങുന്നതെന്നും തുടര്‍ന്ന് ഇത്തരത്തില്‍ മറിച്ചു വില്‍ക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഘം അടുത്തിടെ ഒരു കുഞ്ഞിനെ കൊല്ലുകയും മൂന്ന് കുട്ടികളെ വില്‍പ്പന നടത്തുകയും ചെയ്തതായി ശിശുക്ഷേമ പ്രവര്‍ത്തകനായ അച്യുത റാവു അറിയിച്ചു.
Post Your Comments