സരയാവോ: 250 കിലോ തൂക്കമുള്ള ബോംബ് നിർവീര്യമാക്കി.രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് ബോസ്നിയ ഹെർസഗോവിനയിലെ ബിഹാക് പട്ടണത്തിൽ വിജയകരമായി നിർവീര്യമാക്കി. ജർമൻ നിർമിത എച്ച്സി 250 ഇനത്തിൽപ്പെട്ട ബോംബായിരുന്നു അത്.
കെട്ടിട നിർമാണപ്രവർത്തനങ്ങൾക്കിടെയാണു ഒരു മീറ്റർ താഴ്ച്ചയിൽ ബോംബ് കണ്ടത്. ഇതേത്തുടർന്നു പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷം ബോംബ് നിർവീര്യമാക്കുകയായിരുന്നു.
Post Your Comments