വാഷിംഗ്ടണ്‍: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യു എന്നിൽ അംഗീകാരം ലഭിച്ചില്ല. ഒന്‍പതിനെതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം യുഎന്‍ പാസാക്കി. അമേരിക്കയ്ക്കെതിരെ കൊണ്ടുവന്ന യുഎന്‍ പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വോട്ടെടുപ്പില്‍ പങ്കെടുത്ത അമേരിക്കയും ഇസ്രയേലുമടക്കം ഒമ്ബത് രാഷ്ട്രങ്ങള്‍ മാത്രമാണ് തീരുമാനത്തെ അനുകൂലിച്ചത്. യുഎന്‍ തീരുമാനം തങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന പോരാട്ടത്തിന്റെ വിജയമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പ്രതികരിച്ചു. യുഎന്‍ ഇസ്രയേലിന് എതിരായി നിലപാട് സ്വീകരിക്കുന്ന സ്ഥലമായി മാറിയെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കയുടെ തീരുമാനത്തില്‍ വോട്ടുതേടാനാണ് അടിയന്തരമായി ഐക്യരാഷ്ട്ര സഭ യോഗം ചേര്‍ന്നത്. പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ എരിവേകുന്നതായിരുന്നു ജറുസലേം വിഷയത്തിലുള്ള അമേരിക്കയുടെ നിലപാട്.
Post Your Comments