ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചും അത് വരുത്തിയ ദുരിതത്തെക്കുറിച്ചുമുള്ള പാർലമെന്റിലെ ചർച്ച എം.പിമാർ തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിച്ചു. കെ.സി.വേണുഗോപാൽ എം.പിയാണ് ലോക്‌സഭയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വീഴ്‌ച പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. സമഗ്ര പുനഃരധിവാസ പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് കേരളത്തിൽ നിന്നുള്ള എം.പിമാർ ഉന്നയിച്ചത്. ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രം വലിയ വീഴ്‌ചയാണ് വരുത്തിയതെന്ന് പി.കരുണാകരൻ എം.പി ആരോപിച്ചു. ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന് സംഭവിച്ച വീഴ്‌ചയിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശശി തരൂർ എം.പിയും ആവശ്യപ്പെട്ടു.
Post Your Comments