Latest NewsNewsIndia

പ്രതിപക്ഷം തടഞ്ഞ ‘കന്നിപ്രസംഗ’വുമായി സച്ചിൻ

ന്യൂഡല്‍ഹി: രാജ്യസഭയിൽ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി സച്ചിൻ ടെണ്ടുൽക്കർ. ഫെയ്സ്ബുക്ക് ലൈവിലാണ് പ്രസംഗം നടത്തിയത്. മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കോൺഗ്രസ് എംപിമാരുടെ ബഹളത്തെ തുടർന്ന് വ്യാഴാഴ്ച അഞ്ചു വർഷത്തിനിടെ ആദ്യമായി രാജ്യസഭയിൽ പ്രസംഗിക്കാൻ എഴുന്നേറ്റ സച്ചിൻ തെൻഡുൽക്കർക്ക് സംസാരിക്കാനായില്ല. സച്ചിന്റെ ശ്രമം കളിക്കാനുള്ള അവകാശത്തെയും രാജ്യത്തിന്റെ കായികഭാവിയെയും കുറിച്ചു ഹ്രസ്വചർച്ച തുടങ്ങിവയ്ക്കാനായിരുന്നു. കോൺഗ്രസ് അംഗങ്ങൾ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെയാണ് പ്രസംഗം തടസ്സപ്പെട്ടത്.

ഇന്നലെ ചില കാര്യങ്ങൾ (സഭയിൽ) പറയണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല എന്ന മുഖവുരയോടെയാണ് സച്ചിൻ തുടങ്ങിയത്. ‘ ഇന്ത്യയെ കളികൾ ഇഷ്ടപ്പെടുന്ന രാജ്യം എന്ന നിലയിൽനിന്നു കളിക്കുന്ന രാജ്യമായി മാറ്റുക എന്നതാണ് ആഗ്രഹം. ശാരീരികക്ഷമതയ്ക്ക് പ്രഥമ പരിഗണന കൊടുക്കണം. യൗവ്വനവും വികസനവുമുള്ള രാജ്യമെന്ന നിലയ്ക്ക് ഫിറ്റ്നസ് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കായിക ഇനത്തിൽ സജീവമാകുന്നത് ഈ ലക്ഷ്യം നേടാൻ സഹായിക്കും. ഇതാണ് എന്റെ സ്വപ്നം. ഇത് നമ്മുടെ ഏവരുടെയും സ്വപ്നമാകണം. ഓർക്കുക, സ്വപ്നങ്ങളാണ് യാഥാർഥ്യമാകുക. ജയ്ഹിന്ദ്– സച്ചിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button