Latest NewsNewsIndia

ആര്‍കെ നഗറില്‍ വിജയം അപ്രതീക്ഷിത സ്ഥാനാര്‍ഥിക്ക് : എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ

ചെന്നൈ: ആര്‍കെ നഗറില്‍ ആര് വിജയിക്കുമെന്ന് പ്രവചനവുമായി എക്സിറ്റ് പോൾ ഫലങ്ങൾ. സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന ടിടിവി ദിനകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. തമിഴ് ടിവി ചാനല്‍ സംഘടിപ്പിച്ച സര്‍വെയിലാണ് ആര്‍കെ നഗറില്‍ ടിടിവി ദിനകരന്‍ വിജയിക്കുമെന്നു പ്രവചിച്ചിരിക്കുന്നത്. 37 % വോട്ടുകൾ വാങ്ങി ഡനകാരൻ ജയിക്കുമെന്നാണ് പോൾ പ്രവചിച്ചിരിക്കുന്നത്. 26 ശതമാനം സീറ്റു നേടി അണ്ണാഡിഎംകെ രണ്ടാസ്ഥാനത്ത് എത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നുണ്ട്.

ഡിഎംകെ 18 ഉം ബിജെപി 2% ഉം മറ്റുള്ളവ 17 ശതമാനം സീറ്റുകള്‍ നേടും. 77 ശതമാനം പോളിങാണ് ആര്‍കെ നഗറില്‍ നടന്നത്. ഡിസംബര്‍ 24 തീയതിയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. മണ്ഡലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

അണ്ണാ ഡിഎംകെയ്ക്കും , ഡിഎംകെയ്ക്കും, ദിനകര വിഭാഗത്തിനും  തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പിന് ഒരു ദിവസം അവശേഷിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ ദിനകര പക്ഷം പുറത്തുവിട്ടിരുന്നു. ഇത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button