തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് സംഘം ചൊവ്വാഴ്ച എത്തുന്നത്.തീരദേശ മേഖലയിലെ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തും.കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സന്ദര്‍ശന ശേഷം സംഘം തീരുമാനിക്കും.26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം.
അതേസമയം കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കാര്‍ ഇന്നവസാനിപ്പിക്കും.നൂറോളം ബോട്ടുകളാണ് തെരച്ചിലിനായി കടലിലേക്ക് പോയിരിക്കുന്നത്.കണ്ണൂരില്‍ നിന്നും ഇന്നലെ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങളാണ് തെരച്ചിലില്‍ അവസാനമായി കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി.സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 2,844 പേരെ ഇതുവരെ രക്ഷപ്പെടുത്തി.131 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്.
അതേസമയം ലോക്സഭയിലും ഇന്ന് ഓഖി ചര്‍ച്ചയ്ക്ക് എത്തുന്നുണ്ട്. ദുരന്തം നേരിട്ട കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ദീര്‍ഘകാല പുനരധിവാസ, ധനസഹായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നത്ര കേന്ദ്ര സഹായം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സംഘം സംസ്ഥാനം സന്ദര്‍ശിച്ച നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഹിതം അനുവദിക്കുമെന്നായിരുന്നു അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞത്.
Post Your Comments