അമ്പലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറ്. ഇന്നു പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ അമ്പലപ്പുഴ വളഞ്ഞവഴി ഭാഗത്തുണ്ടായ ആക്രമണത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പ്രജി ചന്ദ്രന്‍ (33), യാത്രക്കാരനായ തിരുവനന്തപുരം തിരുമല, രാജ്‌നിവാസില്‍ രാജുവിന്റെ മകന്‍ ലിജിത് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസിന് നേരെ അജ്ഞാതന്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബസ്സിന്റെ ചില്ല പൂര്‍ണമായും തകര്‍ന്നു. ആ ചില്ല് തെറിച്ച് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും കല്ല് മൂക്കില്‍കൊണ്ട് യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments