Latest NewsKeralaNews

ഫേസ് ബുക്ക് പ്രണയം തെറ്റുകളിലേക്ക് എത്തിയപ്പോൾ വീട്ടമ്മയ്ക്കു കിട്ടിയ എട്ടിന്റെ പണി: ഇന്റർനെറ്റിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

അടിമാലി: സൗഹൃദം സ്ഥാപിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം താന്‍ അറിയാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ. അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്നദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരനായ ലിനു സമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.

ഇയാള്‍ ഇപ്പോഴും റിമാന്റിലാണ്. പലസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യം താന്‍ ഇന്റര്‍നെറ്റിലിട്ടതായി ലിനു വെളിപ്പെടുത്തി. എന്നാല്‍ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച്‌ ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ലിനു അറസ്റ്റിലായതോടെ ഇയാളുടെ അടുപ്പക്കാരികളായിരുന്ന നിരവധി സ്ത്രീകള്‍ അങ്കാലാപ്പിലായിരുന്നു. വീട്ടമ്മയുടെ അനുഭവം തങ്ങളും നേരിടേണ്ടിവരുമോ എന്നായിരുന്നു ഇക്കൂട്ടരുടെ ആശങ്ക.

എഫ് ബിയില്‍ സെക്സ് ലൈവാക്കിയത് കൂടുതല്‍ ലൈക്ക് കിട്ടാനാണെന്ന് ലിനു വെളിപ്പെടുത്തിയത് പോലീസിനെ പോലും അമ്പരപ്പിച്ചു. കഴിഞ്ഞ ഓണാഘോഷത്തിനിടെയാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങള്‍ ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തിരുന്നു. പീഡനരംഗങ്ങള്‍ ലൈവായി സമുഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആദ്യ കേസാണ് ഇത്. ഇരട്ട സഹോദരിയുള്ള യുവതിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ കത്തിപടര്‍ന്ന വീഡിയോയിലെ ലിനുവിന്റെ പങ്കാളി.

ഇതോടെ ഇരട്ട സഹോദരിയെയും പലരും സംശയിച്ചു.വീട്ടില്‍ പ്രശ്നമായി. ഇതോടെ ദൃശ്യങ്ങളിലുള്ള യുവതി തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് ലിനു പരിചയപ്പെടുന്നത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതിയുമായി പരിചയം പ്രണയമായതോടെ യുവതിയുടെ അടിമാലിയിലെ വാടക വീട്ടിലും ലിനു എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button