Latest NewsKerala

15കാരി അമ്മയോട് വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങി, പോലീസ് കണ്ടെത്തിയത് പിറ്റേന്ന്: ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന പീഡന കഥ

യുവാവ് പെണ്‍കുട്ടിയെ ഒരു രാത്രി മുഴുവൻ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്‌തു.

തൃശൂര്‍: കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗത്തെ ചോദ്യം ചെയ്ത അമ്മയോട് വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ 15 കാരിയെ അടുത്ത ദിവസം കണ്ടെത്തി. എന്നാൽ ഈ സംഭവത്തിൽ വലിയ ട്വിസ്റ്റ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അമ്മ വഴക്ക് പറഞ്ഞതിനാണ് കുട്ടി വീടുവിട്ടതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ തൃശൂര്‍ വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ നൗഫൽ എന്ന യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച്‌ ബൈക്കിൽ കടത്തി കൊണ്ടുപോകുകയായിരുന്നു.

ഇതിനു ശേഷം യുവാവ് പെണ്‍കുട്ടിയെ ഒരു രാത്രി മുഴുവൻ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്‌തു. വീട്ടില്‍ നിന്നും വിളിച്ചിറക്കിയ പെണ്‍കുട്ടിയെ ഇയാള്‍ വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. അടുത്ത ദിവസം ഇയാൾ പെൺകുട്ടിയെ ഒരു പൊതു പ്രവർത്തകനെയും പോലീസിനെയും വിളിച്ചു വരുത്തി ഏൽപ്പിക്കുകയായിരുന്നു. കാരണമായി പറഞ്ഞത് റോഡിൽ കണ്ടപ്പോൾ അന്വേഷിച്ചതാണെന്നും വീട്ടുകാരുമായി വഴക്കിട്ടു വന്നതാണെന്ന് മനസിലായെന്നും അതിനാൽ പെൺകുട്ടിയെ സംരക്ഷിക്കുകയും പോലീസിൽ ഏൽപ്പിക്കുകയാണെന്നുമാണ്.

എന്നാൽ പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ നൗഫലിന്റെ കള്ളക്കഥ പൊളിഞ്ഞു. ആറുമാസമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇയാളുമായി പെൺകുട്ടിക്ക് പ്രണയമായിരുന്നെന്നും വിവാഹ വാഗ്ദാനം നൽകി വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നെന്നും പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി.  രാത്രി മുഴുവൻ പീഡിപ്പിച്ച ശേഷം പിറ്റേന്ന് ഇയാൾ പെൺകുട്ടിയെ കയ്യൊഴിയുകയും പോലീസിനോട് നാടകം നടത്തുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button