MenWomenFood & CookeryHealth & Fitness

ഈ സമയത്ത് ആഹാരം കഴിച്ചാല്‍ വണ്ണം ഉറപ്പായും കുറയും

ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കാം. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം പറയുന്നത്. ഒരു രാജാവിനെപ്പോലെ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു. കൂടാതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയവും എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. എന്നാല്‍ പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പോകുന്നത്.

ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി, ശരീര വണ്ണവും ഭാരവും ഒട്ടും കുറയില്ല. പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്. ഉച്ചയ്ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്.

പ്രാതലില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പ് കൂട്ടുകയും ചെയ്യും. അമിത പ്രാതല്‍ ഭാരം ഇതിനാല്‍ തന്നെ കുട്ടികള്‍ക്ക് രാവിലെ അമിത ഭക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. അമിത ഭാരം കുറക്കാനായി പ്രാതലും ഉച്ച ഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഫലപ്രദമാണ്. ഇട ഭക്ഷണങ്ങള്‍ ഒഴുവാക്കി കൊണ്ട് പ്രഭാത ഭക്ഷണം നന്നായി കഴിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് ഏറെ സഹായകരമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button