Latest NewsKeralaNews

ദുബായിൽ വ്യോമയാന നിയമങ്ങൾ കർശനമാക്കുന്നു

ദുബായിൽ വ്യോമയാന നിയമങ്ങൾ കർശനമാക്കുന്നു.ലൈസൻസില്ലാത്ത ഏതെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ നടപടിയുണ്ടാകുമെന്നു ദുബായിലെ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അറിയിച്ചു.മാത്രമല്ല വ്യോമയാന മേഖലയിൽ നിന്നുള്ള പുതിയ നിയമങ്ങളും ദുബായിലെ ജനറൽ എയർ സ്പെയ്സും നിലവിൽ വന്നുകഴിഞ്ഞു.

നിയമങ്ങൾ അനുസരിച്ച് നോൺ-രജിസ്റ്റർ ചെയ്ത ഡ്രോണുകൾ(ഹെലിക്യാമറ) വാണിജ്യപരമായ പ്രവർത്തനങ്ങൾക്കുപയോഗിച്ചാൽ 2,000 ദിർഹത്തിനും 20,000 ദിർഹത്തിനും ഇടയിൽ പിഴ ഈടാക്കും.മറ്റ് പരിപാടികൾക്കായി നോൺ-രജിസ്റ്റർ ചെയ്ത ഡ്രോണുകൾ ഉപയോഗിച്ചാൽ 1000 ദിർഹം മുതൽ 20,000 ദിർഹം വരെയാണ്. അധികാരികളിൽ നിന്ന് നോ ഒബ്ജക്ഷൻ കത്ത് ഇല്ലാത്ത ഇനങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് 10,000 ദിർഹവും പിഴ ഈടാക്കും .

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ദുബായിലെ വ്യോമയാന മേഖലയിൽ പ്രവർത്തനം നടത്തുന്നതിന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും DCAA ൽ നിന്ന് ലൈസൻസ് ലഭിക്കേണ്ടതാണ്. ഇഷ്യു ചെയ്ത ലൈസൻസുകൾ ഒരു വർഷത്തെ കാലയളവിൽ ഉപയോഗിക്കാം.ലൈസൻസ് കാലാവധി തീരുന്നതിന് 30 ദിവസത്തിനു മുമ്പ് പുതുക്കൽ അപേക്ഷ സമർപ്പിക്കണം.

ലൈസൻസ് അല്ലെങ്കിൽ അധികാരികളുടെ കത്ത് ഇല്ലാതെ വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 5,000 ദിർഹം പിഴ ഈടാക്കും . ഫയർവർക്ക്സ്, ലേസർ ഡിസ്പ്ലേകൾ, ഏരിയൽ ഫോട്ടോഗ്രാഫി, പരസ്യം, ബേൺ ലോഞ്ചുകൾ, എയർ ലൈറ്റുകൾ എന്നിവയും ഉൾപ്പെടുന്നു ഇതിൽ ഉൾപെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button