
മേൽപറമ്പ്: കുറ്റിക്കാട്ടില്‍ നിന്നും കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ബേക്കല്‍ പോലീസും ചേര്‍ന്ന് തിരച്ചിൽ നടത്തുന്നു. കളനാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് ശബ്‌ദം കേട്ടത്.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതായി പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ അരമണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബേക്കല്‍ പോലീസ് വ്യക്തമാക്കി.
Post Your Comments