പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്പ്പട്ടെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള ഈ യുവതിയുടെ കഥ ആരേയും പേടിപ്പിക്കുന്നതാണ്. അമെത്യസ്റ്റ് റീലം എന്ന 27കാരിയാണ് ഇത്തരമൊരു കാര്യം ഒരു ചാനല്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്.
കാമുകനോടൊപ്പം താമസിക്കുന്ന സ്ഥലത്താണ് ഇത്തരത്തിലൊരു അനുഭവം തനിക്കുണ്ടായതായി ഇവര്‍ പറഞ്ഞത്. രാത്രി കാലങ്ങളിലുണ്ടായ ഇത്തരത്തിലുള്ള മാറ്റം പലപ്പോഴും പലതരത്തില്‍ ഇവരെ സ്വാധീനിച്ചിട്ടുണ്ടെന്ന് തെളിവ് സഹിതം വിവരിക്കുകയാണിവര്‍.
ഒരു ദിവസം കാമുകനില്ലാത്ത സമയത്ത് രാത്രി ഉറങ്ങുമ്പോള്‍ ശരീരത്തില്‍ എന്തോ ഭാരം അനുഭവപ്പെട്ടു. മാത്രമല്ല തുടര്‍ന്ന് ലൈംഗികാനുഭൂതി ഉണ്ടായി എന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. പിന്നീട് താന്‍ ഇതിന് വേണ്ടികാത്തിരിക്കുന്ന ദിവസങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
ആരോ പിടിച്ച് വലിക്കുന്നതായോ കഴുത്തിന്റെ തൊട്ടടുത്ത് മറ്റൊരാള്‍ ശ്വാസം വിടുന്നതായോ തോന്നും എന്നാണ് ഇവര്‍ പറയുന്നത്. കിടക്കയില്‍ നിന്ന് വലിച്ച് താഴേക്കിടുന്ന അനുഭവവും ഉണ്ട്.
Post Your Comments