![](/wp-content/uploads/2017/12/KANMANILLA-e1513841157381.jpg)
കോട്ടയം•ഏറ്റുമാനൂരില്‍ നിന്നും30 കാരിയായ യുവതിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് മഠത്തിപ്പറമ്പില്‍ വീട്ടില്‍ ജോസഫിന്റെ മകള്‍ ഷീനയെയാണ് കാണാതായത്. ഡിസംബര്‍ 20 മുതലാണ് ഷീനയെ കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
156 സെന്റിമീറ്റര്‍ ഉയരവും ഇരുനിറവും തടിച്ച ശീരരവുമുള്ള ഷീനയുടെ പല്ലിന്റെ മുന്‍വശം വിടവുണ്ട്. തോളൊപ്പം മുടിയുണ്ട്, കൈയില്‍ ചരടും കെട്ടിയിട്ടുണ്ട്. കഴുത്തില്‍ താലിമാലയുണ്ടായിരുന്നു. കാണാതാകുമ്പോള്‍ കറുത്ത നിറത്തിലുള്ള ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. ഷീനയെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുവതിയെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന ഏതെങ്കിലും നമ്പരുകളില്‍ വിവരമറിയിക്കണം.
- ഡി.വൈ.എസ്.പി കോട്ടയം – 94979 90050
- സി.ഐ ഏറ്റുമാനൂര്‍- 94979 87075
- എസ്.എച്ച്.ഒ ഏറ്റുമാനൂര്‍- 94979 80318
Post Your Comments