
എല്ലാ മേഖലകളിലും കംപ്യൂട്ടര്‍ ആധിപത്യം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ ഡിജിറ്റല്‍ സ്ക്രീനിലേക്ക് വഴിമാറി. കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത സമയത്ത് ആന്‍ഡ്രോയ്ഡ് ഫോന് കൈകാര്യം ചെയ്യുന്നവരാണ് എല്ലാവരും. നിരന്തരമുള്ള കംപ്യൂട്ടറിന്റെ ഉപയോഗം കണ്ണുകളെ വലിയൊരു തരത്തില്‍ കുഴപ്പത്തിലാക്കുന്നുണ്ട്.
നിരന്തരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കംപ്യൂട്ടര്‍ സക്രീനില്‍ നിന്ന് ഏകദേശം ഒരു കൈ അകലത്തില്‍ ഇരിക്കുന്നത് കാഴ്ചയ്ക്ക് ഉത്തമമായിരിക്കും.
അനുയോജ്യമായ ലൈറ്റുകള്‍ വേണം കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന സ്ഥലത്ത് ഉപയോഗിക്കേണ്ടത്. ജോലിസ്ഥലത്തെ ലൈറ്റുകളുടെ സ്ഥാനങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് കുറച്ചൊക്കെ മാറ്റാവുന്നതാണ്.
മണിക്കൂറുകള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിക്കാവുന്നതാണ്. കണ്ണുകള്‍ക്ക് ഹാനികരമായ ലൈറ്റുകളെ ഒരു പരിധി വരെ തടയാനും കാഴ്ചയെ മികവുറ്റതാക്കാനും ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍ക്ക് സാധിക്കും.
തുടര്‍ച്ചായായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ 20 മിനിറ്റ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ 20 സെക്കന്റ് നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണുകള്‍ക്ക് വിശ്രമം നല്‍കേണ്ടതാണ്.
ചെറിയ അക്ഷരങ്ങള്‍ വായിച്ചെടുക്കുന്നത് കണ്ണിന് വളരെ ആയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഫോണ്ട് സൈസ് കൂട്ടിന്നത് നന്നായിരിക്കും.
Post Your Comments