ന്യൂ ഡൽഹി ; രാജ്യസഭയിൽ കന്നി പ്രസംഗം നടത്താനാകാതെ സച്ചിൻ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യ സഭ ഇന്നത്തേക്ക് പിരിഞ്ഞതിനാലാണ് സച്ചിന് തന്റെ കന്നി പ്രസംഗം നടത്താനാകാതെ പോയത്. കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തെ കുറിച്ച് സഭയിൽ ചർച്ച ചെയണമെന്നു ആവശ്യപ്പെട്ടാണ് സച്ചിന് നോട്ടീസ് സമര്‍പ്പിച്ചത്.
2012ല്‍ സച്ചിന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സച്ചിന് സഭയില്‍ സംസാരിക്കാൻ ആയി എത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ സച്ചിന് സഭയില്‍ എത്തിയെങ്കിലും ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
Post Your Comments