ജയ്പൂര്‍: കേരളത്തില്‍ താമസിച്ച് മലയാളികളുടെ സ്വന്തമായി മാറിയ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെയും ദുര്‍ഗ്ഗേശ്വരി കുമാരിയുടെയും മകന്റെ വിവാഹം രാജപ്രൗഡിയോടെ നടന്നു. ഋഷിരാജ് സിങിന്റെ മകന് ഛത്രസാല്‍ സിങ് ആണ് വിവാഹിതനായത്. രാജസ്ഥാന് സ്വദേശിനിയായ ദേവികയെ ആണ് ഛത്രസാല്‍ താലികെട്ടിയത്.
രാജസ്ഥാനിലെ ജയ്പൂരില്‍വച്ചാണ് വിവാഹം നടന്നത്. കേന്ദ്രമന്ത്രിമാരും എംപിമാരും എംഎല്‍എമാരും അനേകം ചീഫ് സെക്രട്ടറിമാരും ഐപിഎസ് ഐഎഎസ് റാങ്കിലുള്ള അനേകം ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തില്‍ നിന്നും ക്ഷണിക്കപ്പെട്ട 100ഓളം വിശിഷ്ട വ്യക്തികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. നടന് സുരേഷ് ഗോപിയും കല്യാണത്തില്‍ പങ്കെടുക്കാന്‍ രാജസ്ഥാനില്‍ പോയിരുന്നു.
Post Your Comments