Latest NewsNewsIndia

ഇന്ത്യയുമായി സമാധാന ചർച്ച; നിലപാട് വ്യക്തമാക്കി പാക്ക് സൈന്യം

ഇസ്‍ലാമാബാദ്: പാക്ക് സൈന്യം ഇന്ത്യയുമായുള്ള സമാധാന ചർച്ചകളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും അതിനു ചർച്ചകൾ നടത്തണമെന്നും അവർ പറഞ്ഞു. പാക്ക് സൈന്യം ഇതിനായി ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. പാക്ക് സൈന്യം ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്ക് സെനറ്റിനു നൽകിയ വിശദീകരണത്തിൽ പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ എംപിമാരോടു ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നു സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയിൽ ആക്കുന്നതിനായുള്ള നടപടികൾക്കു സൈന്യത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബജ്‌വ പറഞ്ഞു. സെനറ്റ് കമ്മിറ്റിയിൽ സംസാരിക്കവേയാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button