
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ടിനെ കൂടി കരയില്‍ തിരിച്ചെത്തിച്ചു. തമിഴ്നാട്, ആസാം സ്വദേശികളായ പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്. ബോട്ട് തോപ്പുംപടി തീരത്തെത്തിച്ചു. 45 ദിവസം മുന്‍പ് ഓഷ്യന്‍ ഹണ്ടര്‍ എന്ന ബോട്ടിലാണ് ഇവര്‍ കടലില്‍ പോയത്. ചുഴലിക്കാറ്റില്‍ ദിശതെറ്റിയ ബോട്ടിന് കേടുപാടുകളും സംഭവിച്ചിരുന്നതിനാലാണ് ഇവര്‍ക്ക് ദിവസങ്ങളോളം കടലില്‍ കഴിയേണ്ടി വന്നത്. തിരിച്ചെത്തിയവര്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments