WomenLife StyleHealth & Fitness

ഗര്‍ഭിണികളോട് ഒരിക്കലും ഈ ചോദ്യം ചോദിക്കരുതേ….

ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും മനോഹരമായ സമയമാണ് ഗര്‍ഭകാലം. ഒരു കുഞ്ഞിനായി അവള്‍ അനുഭവിക്കുന്ന വിഷമങ്ങളും സന്തോഷവും ത്യാഗങ്ങളും അനവധിയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും നാം അറിഞ്ഞോ അറിയാതെയോ ഗര്‍ഭിണികളെ വിഷമിപ്പിക്കാറുണ്ട്. ഒരിക്കലും ഒരു ഗര്‍ഭിണിയോട് ചോദിക്കാന്‍ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്.

നീ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ ?

ഗര്‍ഭിണിയായ സ്ത്രീയോട് വിശപ്പിനെ കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ വലിയ പാതകമില്ല. തമാശയ്ക്ക് പോലും അവളുടെ വിശപ്പിനെ കളിയാക്കുന്നത് അവളുടെ മനസ്സ് വേദനിക്കാന്‍ കാരണമാകും. അവര്‍ ആഹാരം കഴിക്കുന്നത് കുഞ്ഞിന് വേണ്ടി കോടിയാണെന്ന കാര്യം ഓര്‍ക്കുക. അഥവാ ഇനി കമന്റടിക്കാന്‍ തോന്നിയാലും അത് കടിച്ചമര്‍ത്തുക. അതുപോലെ കുറെ സമയമെടുത്ത് അവര്‍ ആഹാരം കഴിക്കുമ്പോള്‍ നീ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ എന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക.

ഇന്നലെ ഉഗ്രന്‍ ഉറക്കമായിരുന്നു അല്ലേ ?

ഗര്‍ഭിണികളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നാണ് രാത്രിയില്‍ ഉറക്കമില്ലായ്മ. പ്രസവിക്കും വരെ ഈ ഉറക്കക്കുറവ് തുടരും. ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നതും വയറിന്റെ ഭാരവും അവളുടെ ഉറക്കം കെടുത്താന്‍ കാരണമാകും. അപ്പോള്‍ കഴിഞ്ഞ ദിവസം രാത്രി ഉഗ്രന്‍ ഉറക്കമായിരുന്നല്ലോ എന്ന് ചോദിച്ചാല്‍ അവള്‍ക്ക് വിഷമവും ദേഷ്യവുമായിരിക്കും വരിക.

എനിക്കറിയാം നിന്റെ അവസ്ഥ

ഒരു ഗര്‍ഭിണിയുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് എത്രയൊക്കെ വായിച്ചറിഞ്ഞിട്ടും കാര്യമില്ല. അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയാന്‍ സാധിക്കൂ. അതിനാല്‍ എനിക്കറിയാം നിന്റെ അവസ്ഥ എന്താണെന്ന് ഇങ്ങനെ അവരുടെ പറയാതിരിക്കുക. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യമാണിത്. പകരം എനിക്കറിയാത്തത് കൊണ്ട് ചോദിക്കുകയാണ് ഞാന്‍ എന്തെങ്കിലും ചെയ്തു തരേണ്ടതുണ്ടോ ? എന്ന് അവളോടൊന്ന് ചോദിച്ച് നോക്കൂ. അത് അവള്‍ക്ക് ഏറെ സന്തോഷം നല്‍കും.

നീ ഇനി എന്ന് മെലിഞ്ഞ് പഴയ രൂപത്തിലാകാനാണോ ഉദ്ദേശം ?

ഗര്‍ഭിണിയായിരിക്കുന്ന സമയം സ്ത്രീക്ക് ശാരീരികമായി പല മാറ്റങ്ങളും സംഭവിക്കും. ഒമ്പതുമാസം കുഞ്ഞിനെ ആരോഗ്യത്തോടെ കൊണ്ടുനടക്കാന്‍ പ്രകൃതി നല്‍കുന്ന മാറ്റങ്ങളാണിത്. അതിനാല്‍ ഈ സമയത്ത് അവരുടെ രൂപത്തെക്കുറിച്ച് പറഞ്ഞ് വിഷമിപ്പിക്കരുത്. തന്റെ രൂപത്തില്‍ വന്ന മാറ്റത്തില്‍ വേദനിക്കുന്ന അവളെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വിഷമിപ്പിക്കും.

അടങ്ങ് പെണ്ണെ അടങ്ങ്

പൊതുവെ ഗര്‍ഭിണികള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും തട്ടിക്കയറും. ഇതിന് കാരണം അവളുടെ ശാരീരികാവസ്ഥയിലുള്ള മാറ്റങ്ങള്‍ മൂലമാണ്. ഈ സമയം അവരോട് രൂക്ഷമായി പ്രതികരിക്കാതെ ഒരു നിമിഷം അവരുടെ വയറിലേക്ക് നോക്കുക. നിങ്ങളുടെ കുഞ്ഞിനെയാണ് അവള്‍ ഉദരത്തില്‍ വഹിക്കുന്നത്. പിന്നെ നിങ്ങള്‍ക്കവളെ വിഷമിപ്പിക്കാന്‍ തോന്നില്ല.

എപ്പോഴും കരയുന്നത് എന്തിനാണ് ?

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല ശാരീരിക മാറ്റങ്ങളും അവളുടെ ശരീരത്തില്‍ സംഭവിക്കും. ഈ സമയം പല തരത്തിലുള്ള ഹോര്‍മോണ്‍ ചേഞ്ചുകള്‍ ഉണ്ടാവുന്നതിനാല്‍ നിസ്സാര കാര്യങ്ങളില്‍പ്പോലും ഇവര്‍ വിഷമിക്കുകയും പൊട്ടിക്കരയുകയും ചെയ്യാന്‍ സാധ്യത ഏറെയാണ്. അത് കാണുമ്പോള്‍ അവളോട് ദേഷ്യപ്പെടാതെ ഭാര്യയുടെ അവസ്ഥ മനസ്സിലാക്കി പരമാവധി അവളെ പിന്തുണയ്ക്കുക.

 

shortlink

Post Your Comments


Back to top button