CricketLatest NewsIndiaNewsSports

ബിജെപി എംഎല്‍എയ്ക്ക് ഗൗതം ഗംഭീര്‍ നൽകിയ മറുപടി വെെറലാകുന്നു

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്കയും ഇറ്റലിയിൽ വിവാഹിതരായതിനെ വിമർശിച്ച ബിജെപി എംഎല്‍എയ്ക്ക് ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ നൽകിയ മറുപടി വെെറലാകുന്നു. കോലിയും അനുഷ്കയും രാജ്യസ്നേഹമില്ലാത്തവരാണ്. അതു കൊണ്ടാണ് ഇരുവരം വിദേശത്ത് വച്ച് വിവാഹം കഴിച്ചത് എന്നായിരുന്നു ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ഷാക്യയുടെ വിവാദ പരമാർശം.

ഇതിനു എതിരെ ഉഗ്രൻ മറുപടിയുമായി ഗംഭീര്‍ രംഗത്ത് എത്തിയത്. വധു-വരന്‍മാരുടെ വ്യക്തിപരമായ വിഷയമാണ് വിവാഹ വേദി നിശ്ചയിക്കുന്നത്. വിഷയത്തിൽ വേറെ ആർക്കും അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button