Latest NewsNewsIndia

പരസ്യങ്ങള്‍ കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മറുപടി ഇങ്ങനെ

 

ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

നിലവിലുള്ള, 1986-ലെ ഉപഭോക്തൃ സംരക്ഷണച്ചട്ടം ഭേദഗതി ചെയ്താണ് ബില്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ പരാതിപ്രകാരം ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നടപടി ബില്‍ വ്യവസ്ഥചെയ്യുന്നു. തെറ്റായ പരസ്യങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും.

ഉപഭോക്താക്കളുടെ പരാതി പരിശോധിക്കാന്‍ രൂപവത്കരിക്കുന്ന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയായിരിക്കും ഈ നടപടികള്‍ സ്വീകരിക്കുക. ഉത്പന്നങ്ങളുടെ പിഴവുകൊണ്ട് ഉപഭോക്താക്കള്‍ക്ക് പരിക്കുപറ്റിയാല്‍ നിര്‍മാതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനുകള്‍ സ്ഥാപിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2015-ലാണ് ബില്ലിന് രൂപം കൊടുത്തത്. തുടര്‍ന്ന് ഭക്ഷ്യമന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button