Latest NewsNewsTechnology

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ കൊത്തികൊണ്ടു പോകാന്‍ റെഡിയായി ഈ രാജ്യം

ന്യുഡല്‍ഹി: ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങളെ കൊത്തിക്കൊണ്ട്‌പോകാന്‍ തയാറായി ഈ രാജ്യമുണ്ട്. വിദേശികളായ ജോലിക്കാര്‍ക്ക് അമേരിക്ക കൊണ്ടുവന്ന വിസാ-കുടിയേറ്റ നിയന്ത്രണങ്ങള്‍ മുതലാക്കാന്‍ രംഗത്ത് വന്നതോടെ പെട്ട് പോയത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളായിരുന്നു. എന്നാല്‍ അവര്‍ക്ക് പുതിയ അവസരമൊരുക്കി കാനഡ രംഗത്ത്. എച്ച്1ബി വിസ ഉപയോഗിച്ച് അമേരിക്ക പുറന്തള്ളുന്ന നിലവാരമുള്ള ജീവനക്കാരുടെ പ്രയോജനം ഗുണകരമാക്കി മാറ്റാന്‍ കാനഡ അവതരിച്ചിരിക്കുന്ന പുതിയ ഫാസ്റ്റ് ട്രാക്ക് വിസാ പ്രോഗ്രാം കാനഡയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്കും ഉപകാരമായി മാറും.

മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള റിക്രൂട്ട് അപേക്ഷകളില്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ എന്നതാണ് കാനഡയുടെ ലക്ഷ്യം. മാസങ്ങളോളം എടുത്തിരുന്ന നടപടികളാണ് വെറും ഒന്നര ആഴ്ച കൊണ്ടു പുതിയ പരിപാടിയില്‍ പൂര്‍ത്തിയാക്കുന്നത്. രണ്ടാഴ്ചയാണ് സര്‍ക്കാര്‍ ഇതിന് പറയുന്ന കാലാവധി. അമേരിക്കയിലേക്കുള്ള ഹൈ ടെക് ജോലിക്കാരുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ ട്രംപ് നോക്കുമ്പോള്‍ കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡീയസ് അവരെ പിടിച്ചെടുക്കുകയാണ്. 2017 ജൂണ്‍ 12 മുതല്‍ സെപ്തംബര്‍ 30 വരെ നടത്തിയ പരിപാടിയിലൂടെ ഇന്ത്യയിലെയും ചൈനയിലെയും ബ്രസീലിലെയും വരെ സാങ്കേതിക വിദഗ്ദ്ധരായ 2000 മറുനാട്ടുകാരെയാണ് കാനഡ നാട്ടിലെത്തിച്ചത്. മൂന്ന് വര്‍ഷ കാലത്തേക്കോ സ്ഥിരതാമസത്തിലേക്കോ ആള്‍ക്കാര്‍ക്ക് അപേക്ഷ അയയ്ക്കാവുന്നതാണ്.

കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സ്, സിസ്റ്റം അനലിസ്റ്റുകള്‍, സോഫ്‌റ്റ്വേര്‍ എഞ്ചിനീയര്‍മാര്‍ എന്നീ മൂന്ന് ടോപ്പ് വിഭാഗങ്ങളിലാണ് ഇതുവരെ ഗുണങ്ങള്‍ നല്‍കിയിരിക്കുന്നത്.ഇന്ത്യാക്കാരാണ് ഇതിന്റെ ഗുണഗണങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. 988 ഇന്ത്യാക്കാര്‍, 296 ചൈനാക്കാര്‍, 92 ഫ്രഞ്ചുകാര്‍, 75 ബ്രസീലയന്‍സ്, 68 ദക്ഷിണ കൊറിയക്കാര്‍, 52 അമേരിക്കക്കാര്‍ എന്നിങ്ങനെയാണ് നിലവിലെ കണക്ക്. കാനഡയുടെ ഫാസ്റ്റ്ട്രാക്ക് വിസ പരിപാടി രാജ്യത്തെ നവീകരണത്തിന് വേണ്ടിയുള്ള ട്രുഡീയസിന്റെ ആദ്യ പരിപാടിയാണ്. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിന് പിന്തുണ നല്‍കാന്‍ വെഞ്ച്വര്‍ ക്യാപ്പിറ്റലിലേക്ക് ദശലക്ഷക്കണക്കിന് ഡോളറുകളാണ് സര്‍ക്കാര്‍ ഒഴുക്കിയിരിക്കുന്നത്. വാട്ടര്‍ലൂ, ടൊറന്റോ, ഒന്റാരിയോ, വാന്‍കൂവര്‍, മോണ്ടി റിയാല്‍ എന്നിവിടങ്ങളിലെ ടെക് ഹബ്ബുകളില്‍ അനേകം സ്വകാര്യ കമ്പനികളാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. 2000 ടെക് സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം കാനഡയിലേക്ക് വന്നത് 320,000 നവാഗതരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button