MenWomenLife StyleHealth & Fitness

ശരീരം മുറിഞ്ഞാല്‍ ഇനിമുതല്‍ മരുന്ന് വേണ്ട, പകരം ഇത് മാത്രം ചെയ്താല്‍ മതി !

ദേഹം മുറിഞ്ഞാല്‍ വേഗം മരുന്ന് വെയ്ക്കുന്നവരാണ് നമ്മള്‍. ചില മുറിവുകള്‍ ഉണങ്ങാന്‍ സമയമേറെ എടുക്കുകയും ചെയ്യും. എന്നാലിപ്പോഴിതാ മുറിവ് വളരെ വേഗം ഉണങ്ങാന്‍ വെയിലുകൊണ്ടാല്‍ മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

വെയിലു കൊള്ളുന്നത് ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. അണുബാധ തടയുന്ന ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ വൈറ്റമിന്‍ ഡിക്കുണ്ട്. വൈറ്റമിന്‍ ഡിയുടെ ഈ ഗുണമാണ് മുറിവ് വളരെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നത്.

സാധാരണ പൊള്ളലേറ്റാല്‍ ആ മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കും. സുഖപ്പെടാന്‍ വൈകുന്തോറും അണുബാധയ്ക്കുള്ള സാധ്യതയുമേറും. പൊള്ളലേറ്റാലുടന്‍ ജീവകം ഡി സപ്ലിമെന്റ് രോഗിക്ക് ലഭിക്കുകയാണെങ്കില്‍ ഇത് അണുബാധ തടഞ്ഞ് വളരെ പെട്ടെന്ന് സുഖമാവുകയും ആന്റിമൈക്രോബിയല്‍ ആക്റ്റിവിറ്റി മെച്ചപ്പെടുകയും ചെയ്യുമെന്നും പരിശോധനയില്‍ കണ്ടെത്തി. പൊള്ളല്‍ മൂലം പരുക്ക് പറ്റുമ്പോള്‍ ജീവകം ഡിയുടെ അളവ് ശരീരത്തില്‍ കുറയുന്നു. ഈ ജീവകം തിരിച്ച് ശരീരത്തിലെത്തുകയാണെങ്കില്‍ ലളിതവും ചെലവു കുറഞ്ഞതുമായ മാര്‍ഗത്തിലൂടെ വളരെ വേഗം സുഖപ്പെടുമെന്നാണ് കണ്ടെത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button